CPIM |ശബരിമല വിഷയത്തിൽ പുനർചിന്തനത്തിന് ഒരുങ്ങി സിപിഎം പാർട്ടി നേതൃത്വം

2018-12-18 157

ശബരിമല വിഷയത്തിൽ പുനർചിന്തനത്തിന് ഒരുങ്ങി സിപിഎം പാർട്ടി നേതൃത്വം. വരുന്ന സ്ത്രീകളെ ഇനി കയറ്റേണ്ട എന്ന നിലപാട് സർക്കാർ സ്വീകരിച്ചു എന്നാണ് ഇപ്പോഴുള്ള സൂചനകൾ. ഇതിനായി പോലീസിന് സർക്കാർ നിർദേശം നൽകിക്കഴിഞ്ഞു. സിപിഎമ്മിന് ഉള്ളിൽനിന്നുതന്നെ കടുത്ത എതിർപ്പ് ഉയർന്ന സാഹചര്യത്തിലാണിത്. പാർട്ടി ഫണ്ട് പോലും പ്രവർത്തകർ നൽകുന്നില്ലെന്നും സൂചനയുണ്ട്. ശബരിമല നടവരവ് 51 കോടി രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഇതും സർക്കാരിൻറെ നിലപാട് മയപ്പെടുത്താൻ കാരണമായി.

Videos similaires